മിസിസ് വേൾഡ് 2022 കിരീടം സ്വന്തമാക്കി സർഗം കൗശൽ ; സൗന്ദര്യറാണിപ്പട്ടം 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്
2022-ലെ മിസിസ് വേള്‍ഡ് കിരീടം സ്വന്തമാക്കി ഇന്ത്യക്കാരി സര്‍ഗം കൗശല്‍. അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തില്‍ 63 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് സര്‍ഗം കിരീടം ചൂടിയത്. 21 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസിസ് വേള്‍ഡ് കിരീടം തിരികെയെത്തുന്നത്.
കിരീടം നേടിയതില്‍ സന്തോഷം പങ്കുവെച്ച് സര്‍ഗം കൗശല്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോയും പങ്കിട്ടു. ’21 വര്‍ഷത്തിന് ശേഷം നമ്മള്‍ക്ക് കിരീടം തിരിച്ചുകിട്ടി. ഞാന്‍ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേള്‍ഡ്’, സൗന്ദര്യറാണിയായി കിരീടമണിഞ്ഞ മിസിസ് വേള്‍ഡ് സര്‍ഗം കൗശല്‍ പറഞ്ഞു.
മിസിസ് പൊളിനേഷ്യയ്ക്കാണ് രണ്ടാം സ്ഥാനം. മിസിസ് കാനഡയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ജമ്മു കശ്മീര്‍ സ്വദേശിനിയായ സര്‍ഗം കൗശല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മുമ്പ് വിജാഗില്‍ അധ്യാപികയായി സര്‍ഗം ജോലി ചെയ്തിരുന്നു. കൗശലിന്റെ ഭര്‍ത്താവ് ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനാണ്.
2001-ല്‍ ഡോ. അദിതി ഗോവിത്രികറിലൂടെയാണ് ഇന്ത്യ ആദ്യ തവണ കിരീടം നേടിയത്. സര്‍ഗത്തിന്റെ നേട്ടത്തില്‍ അദിതി ഗോവിത്രികറും ആശംസകള്‍ അറിയിച്ചു. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ സര്‍ഗമണിഞ്ഞത് പിങ്ക് ഗ്ലിറ്ററി ഗൗണാണ്. സെന്‍ട്രല്‍ സ്ലിറ്റാണ് ഗൗണിന്റെ ഹൈലൈറ്റ്. ഭാവന റാവുവാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.
വിവാഹിതരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യ സൗന്ദര്യ മത്സരമാണ് മിസിസ് വേള്‍ഡ്. 1984-ലാണ് ഈ മത്സരം തുടങ്ങിയത്. മിസിസ് വുമണ്‍ ഓഫ് ദ വേള്‍ഡ് എന്നായിരുന്നു ആദ്യകാലത്ത് ഇത് അറിയപ്പെട്ടിരുന്നത്.1988 മുതലാണ് ഇത് മിസിസ് വേള്‍ഡ് എന്നറിയപ്പെടാന്‍ തുടങ്ങിയത്.80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള മത്സാരാര്‍ത്ഥികള്‍ മിസിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
https://www.instagram.com/p/CmGv1XIrd9W/?utm_source=ig_web_copy_link