കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടികളെ പുനരധിവസിപ്പിയ്ക്കുന്ന സ്ഥാപനത്തിലും പീഡനം,സാന്ത്വനം ട്രസ്റ്റ് ഉടമയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു

കോട്ടയം:പീഡനത്തിനടക്കം ഇരയാകുന്ന പെണ്‍കുട്ടികളെയും വനിതകളെയും പുനരധിവസിപ്പിയ്ക്കുന്ന സ്ഥാപനത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിയ്ക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയിന്മേല്‍ സ്ഥാപനത്തിന്റെ ഉടമ ആനി വര്‍ഗീസിന്റെ ഭര്‍ത്താവും സ്ഥാപനം നടത്തിപ്പുകാരനുമായ ബാബു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തു.

പീഡന പരാതി ഉയര്‍ന്നതോടെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ട് സ്ഥാപനത്തിലെ അന്തേവാസികളായ 17 പെണ്‍കുട്ടികളെ മാറ്റി. ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പെണ്‍കുട്ടി പീഡന പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്പിക്ക് പരാതി കൈമാറുകയും, തുടര്‍ന്ന് ബാബു വര്‍ഗീസിനെതിരെ കേസ് എടുക്കുകയുമായിരുന്നു.ബാബു വര്‍ഗീസ് അന്തേവാസികളിലൊരാളെ പീഡിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിയ്ക്കുന്നത്. സംഭവത്തേക്കുറിച്ച് പെണ്‍കുട്ടി പരാതി നല്‍കിയിട്ടും സംഗതി ഒതുക്കിത്തീര്‍ക്കാന്‍ ഒത്താശ ചെയ്‌തെന്നാണ് ആനി വര്‍ഗീസിനെതിരായ പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News