25.8 C
Kottayam
Wednesday, April 24, 2024

ജനപ്രീതി കുതിച്ചുയര്‍ന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും, നിലവാരമിടിഞ്ഞ് പ്രതിപക്ഷ നേതാവ്,കൊവിഡ് കാലത്ത് സര്‍ക്കാരിനൊപ്പം കേരളത്തിലെ ജനങ്ങള്‍,സര്‍വ്വേഫലം പുറത്ത്

Must read

കൊച്ചി കൊവിഡ് കാലത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ വിധിയെഴുത്ത്.ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിഛായ ഉയര്‍ന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

ടീച്ചറുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് 38 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു,മികച്ചത് എന്ന് 43 ശതമാനം പേരും തൃപ്തികരം എന്ന് 16 ശതമാനം ആളുകളും പറഞ്ഞപ്പോള്‍ മോശം എന്ന അഭിപ്രായം രേഖപ്പെടുത്തിയത് കേവലം 3 ശതമാനം ആളുകള്‍ മത്രമാണ്.

കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജന്റെ പ്രതിഛായ ഉയര്‍ന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത 86 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.കേവലം 14 ശതമാനം ആളുകള്‍ക്കുമാത്രമാണ് പ്രതിഛായ ഇടിഞ്ഞതായി അഭിപ്രായമുള്ളത്.

കൊവിഡ് കാലത്ത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഗ്രാഫ് കുത്തനെയിടിഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മോശമാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 43 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. തൃപ്തികരമെന്ന് 37 ശതമാനം ആളുകളും മികച്ചതെന്ന് 18 ശതമാനം ആളുകളുമാണ് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് കേവലം രണ്ടുശതമാനം ആളുകള്‍ക്ക് മാത്രമാണ് അഭിപ്രായമുള്ളത്.

പ്രളയകാലത്തും കൊവിഡ് കാലത്തും ആദ്യഘട്ടത്തില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ പിന്നീട് പാലം വലിച്ചതാണ് രമേശ് ചെന്നിത്തലയ്ക്ക് വിനയായത്.കൊവിഡ് കാലത്ത് സ്പ്രിഗ്‌ളര്‍ അടക്കമുള്ള അഴിമതി ആരോപണങ്ങളുമായി രമേശ് ചെന്നിത്തല കളംനിറഞ്ഞെങ്കിലും ഇതൊന്നും ജനങ്ങളെ സ്വധീനിച്ചില്ലെന്നാണ് സര്‍വ്വേഫലം തെളിയിയ്ക്കുന്നത്. ആരോഗ്യമന്ത്രിയ്‌ക്കെതിരായി മീഡിയാമാനിയാക്ക് പ്രസ്താവനയടക്കം തിരിഞ്ഞുകൊത്തി.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗ്രാഫും ഇടിഞ്ഞു. സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം വോട്ടര്‍മാരും മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ടു. തൃപ്തികരമെന്ന് 34 ശതമാനവും മികച്ചതെന്ന് 13 ശതമാനവും അഭിപ്രായപ്പെട്ടു.വളരെ മികച്ചതെന്ന നിലപാട് സ്വീകരിച്ചത് കേവലം ആറു ശതമാനം ആളുകള്‍ മാത്രമാണ്.

കൊവിഡ് കാലത്തിന് തൊട്ടുമുമ്പ് ചുമതല ഏറ്റെടുത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അനകൂലമല്ല കാര്യങ്ങള്‍.സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് വിശേഷിപ്പിച്ചത് 40 ശതമാനം ആളുകളാണ്. 37 ശതമാനം മോശമെന്ന് പ്രതികരിച്ചപ്പോള്‍.മികച്ചതെന്ന് 18 ശതമാനവും വളരെ മികച്ചതെന്ന് കേവലം 5 ശതമാനവുമാണ് അഭിപ്രായപ്പെട്ടത്.

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിനുമുന്നില്‍ ശക്തമായ ബദല്‍ മുന്നോട്ടുവച്ചെന്ന സംസ്ഥാനസര്‍ക്കിരിന്റെ അവകാശവാദങ്ങള്‍ക്ക് കരുത്തപകരുന്നതാണ് സര്‍വ്വഫലം. അഴിമതിയാരോപണങ്ങള്‍ ജനങ്ങളെ ഒരു തരത്തിലും ബാധിച്ചില്ല എന്നതും ആത്മവിശ്വാസത്തോടെ അവസാന ദിനങ്ങളിലേക്ക് പോകാന്‍ സര്‍ക്കാരിനെ സഹായിയിക്കും.ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതടക്കം ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഉലയുകയാണ് പ്രതിപക്ഷം. ആരാവണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നതിലടക്കം വളരെ വിപുലമായ ചര്‍ച്ചകളും കോണ്‍ഗ്രസില്‍ ആരംഭിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week