KeralaNews

നടി നിത്യാ മേനോനെ ഇനി വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് സന്തോഷ് വര്‍ക്കി; ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ്

നടി നിത്യാ മേനോനെ ഇനി വിവാഹം കഴിക്കില്ലെന്ന് വൈറല്‍ താരമായ സന്തോഷ് വര്‍ക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ് സന്തോഷ് വര്‍ക്കിയെ സോഷ്യല്‍മീഡിയയുടെ താരമാക്കിയത്. നിരവധി ട്രോളുകളും നിറഞ്ഞിരുന്നു.

നേരത്തെ, നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും നടിയുടെ വീട്ടില്‍ വരെ പോയി കല്യാണം ആലോചിച്ചിട്ടുണ്ടെന്നും സന്തോഷ് നേരത്തേ പറഞ്ഞിരുന്നു. പിന്നാലെയാണ് നിത്യ ഒരു നമ്പര്‍ പോലും തരാനുള്ള മനസ് കാണിച്ചില്ലെന്നും ഇനി പിറകെ വന്നാല്‍ പോലും വിവാഹം കഴിക്കില്ലെന്നുമുള്ള കടുത്ത തീരുമാനം എടുക്കാന്‍ തീരുമാനം എടുത്തതെന്നും സന്തോഷ് വര്‍ക്കി പറയുന്നു.

നിത്യ മേനോന്‍ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് താന്‍ തീരുമാനിച്ചു. അവര്‍ ഒരു നല്ല മനുഷ്യനായിരുന്നെങ്കില്‍ ഫോണ്‍ നമ്പരെങ്കിലും തന്നേനെയെന്നും അദ്ദേഹം കുറിക്കുന്നു. നിത്യ മേനോനെ വിവാഹം കഴിക്കാന്‍ ഇപ്പോള്‍ തനിക്ക് താത്പര്യമില്ല.

വെറുതെ താന്‍ അതിനു വേണ്ടി സമയവും ഊര്‍ജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണെന്നും അവിടെ ചതികള്‍ ഒരുപാട് നടക്കുന്നുവെന്നുമാണ് വര്‍ക്കിയുടെ പോസ്റ്റ്. തന്റെ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച് ദുഃഖിക്കുമെന്നും അവര്‍ തന്നെ അര്‍ഹിക്കുന്നില്ലെന്നും സന്തോഷ് വര്‍ക്കി തുറന്നടിച്ചു.

ഈ പ്രഖ്യാപനത്തിനു പിന്നാലെ താന്‍ തന്റെ ജീവിതം അവസാനിപ്പിക്കുവാന്‍ പോകുന്നുവെന്നും മറ്റൊരു കുറിപ്പും കൂടി പങ്കുവെച്ചിട്ടുണ്ട്. തന്റെ മരണം നിത്യാ മേനോനും തന്നെ പരിഹസിച്ചവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നും സന്തോഷ് വര്‍ക്കി കുറിക്കുന്നു.

https://www.facebook.com/santhosh.varkey.5/posts/4725001140960505
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button