ശാന്തന്‍പാറ കൊലപാതകം,മരിച്ച റിജോഷിന്റെ ഭാര്യയും കൊലായാളിയായ റിസോര്‍ട്ട് മാനേജരും വിഷം കഴിച്ചു,രണ്ടരവയസുള്ള കുഞ്ഞിനെ കൊന്നു
ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ മുഖ്യപതിയായ റിസോട്ട് മാനേജര്‍ വസീമിനെയും മരിച്ച റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയില്‍ പനവേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുളള മകള്‍ മരിച്ചു. റിജോഷ് കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിത ശ്രമം തുടരുന്നതിനിടെയാണ് സംഭവം.
പുത്തടിയില്‍ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് റിജോഷിന്റെ ഭാര്യ ലിജിയും വസീമും.
ഒക്ടോബര്‍ ഒന്നു മുതല്‍ കാണാതായ റിജോഷിന്റെ മൃതദേഹം ഫാംഹൗസിന്റെ സമീപത്തു നിര്‍മ്മിയ്ക്കുന്ന മഴവെള്ള സംഭരണിയോട്ചേര്‍ന്ന് കുഴിച്ചിട്ട നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്.കേസില്‍ വസീമിന്റെ സഹോദരന്‍ ഫഹദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെ വസീമും ലിജിയും നാടുവിടുകയായിരുന്നു.കൊലപാതകം താന്‍ തനിച്ചാണ് നടത്തിയതെന്ന് വിസീം പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.ഇതിനുശേഷമാണ് ഇരുവരുടെയും ആത്മഹത്യാശ്രമം