Home-bannerKeralaNews
കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഗം വിളിയ്ക്കാനൊരുങ്ങി പി.ജെ.ജോസഫ്
കോട്ടയം:കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ വീണ്ടും കലഹം രൂക്ഷമാകുന്നതിനിടെ ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്ന് പി ജെ ജോസഫ്. പത്ത് ദിവസം മുന്‍പ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ എം മാണിയുടെ മരണശേഷം ആദ്യമായാണ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് സംസ്ഥാനകമ്മിറ്റി വിളിച്ചുചേര്‍ക്കുന്നത്. അതേസമയം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ജോസ് വിഭാഗത്തിന്റ ഹര്‍ജിയില്‍ വഞ്ചിയൂര്‍ കോടതി 23 ന് വിധി പറയും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News