CrimeKeralaNews

‘നല്ലപൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തില്‍നിന്നാണ് ഈശോയെ’ പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം,ശാന്തന്‍പാറയിലെ രണ്ടരവയസുകാരിയ്‌ക്കൊരു കുറിപ്പ്

തൊടുപുഴ:സമൂഹമനസാക്ഷിയെ ഒന്നടങ്കം ഞെട്ടിയ്ക്കുന്ന സംഭവ പരമ്പരകളാണ് ശാന്തന്‍പാറയിലെ റിജോഷിന്റെ മരണത്തിന് പിന്നാലെ അരങ്ങേറുന്നത്.റിജോഷിന്റെ കൊലയാളിയായ കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയും രണ്ടരവയസുകാരിയായ കുരുന്നിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എതിനു പിന്നാലെ റിജോഷിനെയും മകള്‍ ജോവാനയെയും ഓര്‍ത്തുകൊണ്ട് റിജോഷിന്റെ സഹോദരന്‍ ഫാ.വിജോഷ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏവര്‍ക്കും നൊമ്പരമാകുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ, കളകള്‍ പറിക്കണ്ട , ഒരു പക്ഷെ നിങ്ങള്‍ വിളയും കൂടെ പറിക്കാന്‍ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്….

നല്ല പൂവിനെ നീ പറിച്ചെടുത്തത് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തില്‍ നിന്ന് നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവള്‍ പൂക്കുമ്പോള്‍ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓര്‍ക്കണേ… നിന്നെയും നിന്റെ പപ്പയേയും ഓര്‍ത്ത് ചങ്കുപിടക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതില്‍ നിന്റെ വല്ല്യചാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ. മോളേ, എന്തൊക്കെ എഴുതിപിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസാക്ഷികുത്താണ്.

‘ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്, അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തവരോട്,” എന്ന അപേക്ഷയോടെ പെങ്ങളെ അതിരുവിട്ട് സ്‌നേഹിക്കുന്ന ഒരു ആങ്ങള. ഒന്നു കൂടെ എന്റെ ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരംക്ഷണമായി, ഓര്‍മ്മപ്പെടുത്തലായി, അത്ര മതി.
By Fr ടൈസണ്‍. തന്റെ പ്രിയപ്പെട്ട പാവയുമായി ചിരിച്ചുനില്‍ക്കുന്ന ആ കുഞ്ഞിന്റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker