Home-bannerKeralaNews
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ: സി.പി.എം നിലപാട് ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ഒരു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് സി.പി.എമ്മിനുള്ളത്. ശിവസേനയെ പിന്തുണക്കില്ലെന്നതാണ് സിപിഎം തീരുമാനം. ബി-.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ ഭിവ ആണ് സി.പി.എമ്മിന്റെ ഏക എം.എല്‍.എ. മഹാരാഷ്ട്രയില്‍ എട്ട് സീറ്റില്‍ മാത്രമാണ് സിപിഎം മത്സരിച്ചിരുന്നത്. സിറ്റിങ് സീറ്റായിരുന്ന കല്‍വാന്‍ സിപിഎമ്മിന് കൈവിട്ടുപോയത് എന്‍.സി.പി ചതിച്ചതുകൊണ്ട് മാത്രമാണ്.
ഇവിടെ ഒറ്റയ്ക്ക് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി ജെ.പി ഗാവിറ്റിന് 80,072 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. എന്‍.സി.പിയുടെ കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം നേതൃത്വവും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News