അഞ്ചല്‍: കാറില്‍ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ നഗ്‌നതപ്രദശിപ്പിച്ച മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ പിടിയില്‍. ഇയാളുടെ കാറും നാട്ടുകാര്‍ പിടികൂടി അഞ്ചല്‍ പോലീസില്‍ ഏല്‍പിച്ചു . മുന്‍ എംഎല്‍ എ പുനലൂര്‍ മധുവിന്റ ഡ്രൈവരായ മണിയാര്‍ സ്വദേശിയായ വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്. വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി.വി.യു .പി സ്‌കൂളിന് മുന്‍വശത്തായിരിന്നു സംഭവം. വിഷ്ണുപ്രസാദിനെ ഇതിന് മുമ്പും സമാനരീതിയില്‍ നാട്ടുകാര്‍ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് കാട്ടി ഒരു കുട്ടിയും രക്ഷാകര്‍ത്താവും പോലീസില്‍ വിഷ്ണുപ്രസാദിനെതിരെ മൊഴി നല്കിട്ടുണ്ട്.എന്നാല്‍ മുന്‍ എംഎല്‍എ പുനലൂര്‍ മധു അഞ്ചല്‍ പോലീസ് റ്റേഷനില്‍ നേരിട്ടെത്തി വിഷ്ണുപ്രസാദിന് വേണ്ടി വാദിച്ചു. ചൈല്‍ഡ് ലയനില്‍ ഉള്‍പ്പെടെ പരാതിക്കാര്‍ സംഭവം അറിയിച്ചു. പ്രതിയ്‌ക്കെതിരെ പോസ്‌കോ ചുമത്തി കേസെടുത്തതായി അഞ്ചല്‍ സി.ഐ .സി.എല്‍ സുധീര്‍ അറിയിച്ചു.
https://youtu.be/Yq2bnbiSnaw