26.9 C
Kottayam
Monday, May 6, 2024

സഞ്ജു കവര്‍ന്നത് സിംബാബ്‌വെയുടെ മനസും, കാൻസർ രോഗിയായ കുഞ്ഞിന് പന്ത് ഒപ്പിട്ട് നൽകി

Must read

ഹരാരെ∙ രാജ്യാന്തര കരിയറിലെ ആദ്യ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്‌കാരം, സഞ്ജു  സാംസൺ ബാറ്റിങ്ങിൽ  ഇന്ത്യൻ ടോപ് സ്കോററാകുന്നതും ഇതാദ്യം. എന്നാൽ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മലയാളി താരം തകർത്താടിയ രണ്ടാം ഏകദിനം എന്നും ഓർമയിൽ സൂക്ഷിക്കാൻ സഞ്ജുവിനും ആരാധകർക്കും മറ്റൊരു കാരണം കൂടിയുണ്ട്. കാൻസറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് രണ്ടാം ഏകദിനം സമർപ്പിച്ചിരുന്നത്. കാൻസറിനോടു പൊരുതുന്ന തക്കുന്‍ഡ എന്ന ആറു വയസ്സുകാരന് രണ്ടാം ഏകദിനത്തിൽ ഉപയോഗിച്ച് പന്ത് സമ്മാനിക്കാൻ  സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു. 

ഹൃദയസ്‌പർശിയായ അനുഭവത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും കുഞ്ഞു  തക്കുന്‍ഡയ്ക്ക് പന്തിൽ ഒപ്പിട്ട് നൽകിയതിനു ശേഷം സഞ്ജു  പ്രതികരിച്ചു. കൈകൂപ്പി തക്കുന്‍ഡ  സഞ്ജുവിനോട് നന്ദി പറയുന്ന രംഗവും സമൂഹമാധ്യമങ്ങളിൽ വൈറലായി. സിംബാബ്‌വെ താരങ്ങൾ ഒപ്പിട്ട ജേ‌ഴ്‌സിയും 500 ഡോളറും സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് തക്കുന്‍ഡയ്ക്ക് സമ്മാനിക്കുകയും ചെയ്‌തു.

കരിയറിലെ അമൂല്യ നേട്ടത്തിന് അര്‍ഹനാക്കിയ പന്ത് കുഞ്ഞിന് നല്‍കാന്‍ കഴിഞ്ഞത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്ന് സഞ്ജു പ്രതികരിച്ചു. അതേസമയം സഞ്ജു ഈ വര്‍ഷം തന്റെ സ്വപ്‌ന ഫോം തുടരുകയാണ്. ഈ വര്‍ഷം സഞ്ജു കളിച്ച ഒരു മത്സരത്തില്‍ ഇന്ത്യന്‍ പരാജയപ്പെട്ടിട്ടില്ല.

 

ഏകദിനത്തിലും ടി20യിലുമായി 10 മത്സരങ്ങള്‍ കളിച്ചു. പത്തിലും ജയം ഇന്ത്യക്കായിരുന്നു. വിന്‍ഡീസിനെതിരെ ആയിരുന്നു ഈ വര്‍ഷത്തെ ആദ്യ ഏകദിനം. 12 റണ്‍സെടുത്ത്  പുറത്തായെങ്കിലും ടീം വിജയിച്ചു. രണ്ടാം മത്സരത്തില്‍ 54 റണ്‍സ് നേടി. മൂന്നാം ഏകദിനത്തില്‍ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ചാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഇപ്പോള്‍ വിന്‍ഡീസിനെതിരെ പുറത്താവാതെ 43.

ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളില്‍ 39, 18 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. പിന്നീട് അയര്‍ലന്‍ഡിനെതിരെ 77 ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 77 റണ്‍സ് അടിച്ചെടുത്തു. പിന്നീട് വിന്‍ഡീസിനെതിരെ പുറത്താവാതെ 30. അടുത്ത മത്സരത്തില്‍ 15 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ടി20യില്‍ ഈവര്‍ഷം 44.75 ശരാശരിയിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week