NationalNewsRECENT POSTSSports
സാനിയ മിര്‍സയെ ‘പി.ടി ഉഷ’യാക്കിയുള്ള പോസ്റ്റര്‍ വിവാദത്തില്‍
ടെന്നീസ് താരം സാനിയ മിര്‍സയെ ‘പി.ടി ഉഷ’ ആക്കി വിശാഖപട്ടണം ജില്ലാ അധികൃതര്‍. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ‘ഫിറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ബീച്ച് റോഡില്‍ അങ്ങോളവും ഇങ്ങോളവും വിവിധ സ്പോര്‍ട്ട്സ് താരങ്ങളുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ് സാനിയ മിര്‍സയുടെ ചിത്രത്തിന് താഴെ പിടി ഉഷ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
വിശാഖപട്ടണം ജില്ലാ ഭരണകൂടമാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. ബീച്ച് റോഡിലെ സബ്മറൈന്‍ മ്യൂസിയത്തിന് സമീപം സ്ഥാപിച്ച പോസ്റ്ററിലാണ് ഈ ഗുരുതര പിഴവ്. ചിത്രം ശ്രദ്ധയില്‍പ്പെട്ട ആരോ ആണ് ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്ററിന്റെ ചിത്രം നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതുവരെ വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News