31.1 C
Kottayam
Tuesday, May 7, 2024

വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് സാമന്ത; ഭയങ്കരം തന്നെയെന്ന് ആരാധകര്‍

Must read

തെന്നിന്ത്യന്‍ സിനിമയിലൂടെ ക്യൂട്ട് ആന്റ് ബ്യൂട്ടിയായി ആരാധകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് സാമന്ത ക്കിനേനി. തെലുങ്ക് താരം നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതില്‍ സാമന്ത കാട്ടുന്ന ശ്രദ്ധയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരിക്കലും ഭയപ്പെടരുത്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണ് അതൊക്കെ എന്ന് അറിയുമ്പോള്‍ അദ്ഭുതപ്പെടും എന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സാമന്ത എഴുതിയിരിക്കുന്നത്.
യെ മായ ചെസാവേ എന്ന തെലുങ്ക് ചിത്രത്തിലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചിരുന്നത്. തുടര്‍ന്ന് നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താരജോഡികളുടെ വിവാഹം. വിവാഹ ശേഷം കുടുംബ ജീവിതത്തിനൊപ്പം തന്നെ സിനിമകളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു താരദമ്പതികള്‍.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week