33.4 C
Kottayam
Sunday, May 5, 2024

എപ്പോഴാണ് കുട്ടി ഉണ്ടാകുക? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സാമന്ത

Must read

നടി സാമന്ത ആരാധകന് നല്‍കിയ ഒരു മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരം ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്‍ സാമന്ത ഗര്‍ഭിണിയാണോ എന്നും എപ്പോഴാണ് കുട്ടി ഉണ്ടാകുക എന്ന തരത്തിലുള്ള ചോദ്യം ചോദിച്ചിരിന്നു. ഇതിനാണ് താരം കിടിലന്‍ മറുപടി നല്‍കിയത്.

എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും എന്ന് പറഞ്ഞായിരുന്നു താരം മറുപടി നല്‍കിയത്. ‘2020 ഓഗസ്റ്റ് 7ന് രാവിലെ 7 മണിക്ക് എനിക്ക് കുഞ്ഞുണ്ടാകും’ എന്ന കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്. എന്തായാലും സാമന്തയുടെ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2017ലായിരിന്നു നാഗചൈതന്യയുമായുള്ള സാമന്തയുടെ വിവാഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week