27.1 C
Kottayam
Monday, May 6, 2024

നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകള്‍ നീക്കം ചെയ്ത് സാമന്ത

Must read

നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരെയും സംബന്ധിച്ചുളള വാര്‍ത്തകള്‍ക്ക് വിരാമം ഉണ്ടായില്ല എന്നതാണ് ശ്രദ്ധയമായ കാര്യം. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്.

ഇപ്പോള്‍ ഇതാ വീണ്ടും നടി സാമന്ത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നാഗചൈതന്യയ്ക്കൊപ്പമുളള ഫോട്ടോകള്‍ നീക്കം ചെയ്തിരിക്കുകയാണ്. ഇരുവരുടെയും കല്യാണം മുതല്‍ ഹണിമൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം ഫോട്ടോകളാണ് നടി നീക്കം ചെയ്തിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പമുളള ഗ്രൂപ്പ് ഫോട്ടോയാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങള്‍, സ്പെയിനിലേക്കുളള യാത്ര തുടങ്ങിയ ഫോട്ടോകളെല്ലാം നീക്കം ചെയ്ത് കഴിഞ്ഞു.

2010- ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’ യുടെ ചിത്രീകണത്തില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാകുന്നത്. ഇപ്പോള്‍ നാഗചൈതന്യയുടെ മൂന്ന് ചിത്രങ്ങളാണ് നടിയുടെ പേജിലുളളത്. നാഗചൈതന്യയുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടില്ല. എന്നാല്‍ സാമന്തയുടെ കൂടെയുളള ഫോട്ടോകളെല്ലാം താരത്തിന്റെ പേജില്‍ അവശേഷിക്കുകയാണ്.

ഇവര്‍ക്ക് ഇനിയും ഒരുമിക്കാനുളള അവസരമുണ്ടെന്നു കരുതിയിരിക്കുന്ന ആരാധകര്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ് നടി നല്‍കിയിരിക്കുന്നത്. നാഗചൈതന്യയ്ക്കൊപ്പമുളള ഫോട്ടോകള്‍ നീക്കിയതിനു പുറമെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഓര്‍മ്മപ്പെടുത്തല്‍ നല്‍കിക്കൊണ്ടാണ് സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പെണ്‍കുട്ടികളുടെ വിവാഹത്തിന് മാതാപിതാക്കള്‍ പണം സ്വരുക്കൂട്ടിവെയ്ക്കുന്നതിനു പകരം അവരുടെ വിദ്യാഭ്യാസത്തിനായി പണം നിക്ഷേപിക്കൂ എന്നായിരുന്നു സാമന്തയുടെ വാക്കുകള്‍.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ വളര്‍ത്തിയെടുത്തുകൊണ്ട് അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയെന്ന ആവശ്യകതയെക്കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലാണ് ഈ പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്തത്. പിന്നീടാണ് സാമന്ത സന്ദേശം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്ക്വെച്ചത്. ‘നിങ്ങളുടെ പെണ്‍മക്കളെ സ്വയം പ്രാപ്തരാക്കുക. എന്നാല്‍, ആരാണ് അവളെ വിവാഹം കഴിക്കുന്നതെന്നോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല.

അവളുടെ വിവാഹത്തിന്റെ പണം സ്വരുക്കൂട്ടിവെക്കൂട്ടി വെയ്ക്കുന്നതിന് പകരം വിദ്യാഭ്യാസത്തിനായി ചെലവഴിക്കൂ. വിവാഹത്തിനായി അവളെ പ്രാപ്തയാക്കുന്നതിന് പകരം സ്വയം പ്രാപ്തയാക്കാന്‍ പഠിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. കൂടാതെ സ്വയം സ്നേഹിക്കാനും പഠിപ്പിക്കുക’ സാമന്ത കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week