സ്‌റ്റൈലന്‍ ലുക്കില്‍ മെഗാസ്റ്റാര്‍ മമ്മൂക്ക ഹംഗറിയില്‍; വീഡിയോ വൈറല്‍

തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി മെഗാസ്റ്റാര്‍ മമ്മൂട്ടിയിപ്പോള്‍ ഹംഗറിലാണ്. അവിടെനിന്നുളള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകരുടെ ശല്യമില്ലാതെ കൂളായി മമ്മൂട്ടി റോഡിലൂടെ നടന്നുപോകുന്നതും കാണാം. അഞ്ചു ദിവസം നീളുന്ന ഹംഗറിയിലെ ഷൂട്ടില്‍ മമ്മൂട്ടിയുടെ ഇന്‍ഡ്രോസീന്‍ ആണ് ചിത്രീകരിക്കുക.

സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറില്‍ തന്നെയാണ്. ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്കു ചിത്രമാണ് ഏജന്റ്. ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത് നാഗാര്‍ജുന- അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്.

ഏജന്റിന്റെ ഇന്ത്യയിലെ ചിത്രീകരണം കാശ്മീര്‍, ഡല്‍ഹി, ഹൈദരബാദ്, എന്നിവിടങ്ങളിലാകും. എ. കെ എന്റര്‍ടെയ്ന്‍മെന്റും സുരേന്ദര്‍ സിനിമയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. രാകുല്‍ ഹെരിയന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാക്ഷി വിദ്യയാണ് ചിത്രത്തിലെ നായിക.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News