ഒപ്പം താമസിച്ചിരുന്നയാളെ ജീവനോട് കത്തിച്ചു; യുവതി അറസ്റ്റില്‍

ഫരീദാബാദ്: ഒപ്പം താമസിച്ചിരുന്നയാളെ ജീവനോടെ കത്തിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദിലാണ് സംഭവം. ഇക്കഴിഞ്ഞ 16നാണ് യുവാവിനെ കാണാതായത്. പാതി കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. നൈജീരിയന്‍ പൗരന്മാര്‍ ആരെങ്കിലും ആയിരിക്കുമെന്ന നിഗമനത്തില്‍ പോലീസ് ഫരീദാബാദില്‍ അവര്‍ താമസിക്കുന്ന മേഖലയില്‍ അേന്വഷണം നടത്തിയിരുന്നു.

അതിനിടെയാണ് യുവാവിന്റെ സഹോദരന്‍ പരാതിയുമായി എത്തുന്നത്. ഒക്ടോബര്‍ 16ന് ജോലിക്ക് പോയ സമഹാദരനെ കാണാനില്ലെന്നായിരുന്നു പരാതി. സഹോദരന് ഒരു യുവതിയുമായി ബന്ധമുണ്ടെന്നും ഇയാള്‍ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പോലീസ് ഇവരുടെ വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും യുവാവ് വന്നിരുന്നുവെന്നും കാറും ലാപ്ടോപ്പും ഏല്പിച്ച ശേഷം പുറത്തേക്ക് പോയി എന്നും യുവതി മറുപടി നല്‍കുകയായിരുന്നു.

എന്നാല്‍ പോലീസിന്റെ വിദഗ്ധമായ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഒക്ടോബര്‍ 16ന് രാത്രി യുവതി ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തിയ ശേഷം ഒരു വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ഫരീദാബാദ് പോലീസ് വക്താവ് സുബെ സിംഗ് പറഞ്ഞു.

2019ലാണ് ഇരുവരും പരിചയപ്പെടുന്നതും ഒന്നിച്ച ജീവിതം ആരംഭിക്കുന്നതും. യുവതി നേരത്തെ വിവാഹിതയാണ്. ഇ ആ ബന്ധത്തില്‍ കൗമാര പ്രായത്തിലുള്ള ഒരു മകളുണ്ട്. കുറച്ചുനാള്‍ മുന്‍പ് യുവാവ് മകളോട് മോശമായി പെരുമാറിയതിനെ ചൊല്ലി ഇരുവരും തമ്മീല്‍ വഴക്കുണ്ടായി. ഇതോടെ യുവാവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News