25.5 C
Kottayam
Friday, June 5, 2026

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; ചേര്‍ത്തലയില്‍ അജ്ഞാത വാഹനം ഇടിച്ചിട്ട വയോധികന്‍ മരണത്തിന് കീഴടങ്ങി

Must read

ചേര്‍ത്തല: ഒരാഴ്ച മുന്‍പ് അജ്ഞാത വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ചേര്‍ത്തല വെള്ളിയകുളം സ്വദേശി അറമ്പാക്കല്‍ ഔസേപ്പ് ആന്റണി (76) ആണ് ഇന്ന് പുലര്‍ച്ചെ 4.30 ഓടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ഇക്കഴിഞ്ഞ 17ന് വൈകിട്ട 5.30 ഓടെ ചേര്‍ത്തല- തണ്ണീര്‍മുക്കം റൂട്ടില്‍ താന്നിച്ചുവട് ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം നടന്നത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകാന്‍ ഇറങ്ങിയ ഔസേപ്പിനെ പിന്നിലൂടെ വന്ന വെള്ള നിറത്തിലുള്ള റെനോ ക്വിഡ് കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അമിത വേഗതയിലായിരുന്നു കാര്‍. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഓസേപ്പിനെ തിരിഞ്ഞുപോലും നോക്കാതെ ഡ്രൈവര്‍ കാറുമായി പാഞ്ഞുപോകുകയായിരുന്നു.

ചേര്‍ത്തലയില്‍ നിന്നും തണ്ണീര്‍മുക്കം റൂട്ടിലേക്കാണ് കാര്‍ പോയിരിക്കുന്നത്. എന്നാല്‍ കാര്‍ തണ്ണീര്‍മുക്കം ജംഗ്ഷന്‍ കടന്നതായി അവിടെയുള്ള സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ലെന്ന് മകന്‍ അജി പറഞ്ഞു. കുണ്ടുവളവ് വഴി കാര്‍ മുഹമ്മ-ആലപ്പുഴ റോഡിലേക്ക് കയറിയിരിക്കാമെന്നാണ് സംശയിക്കുന്നത്.
തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് തല പൊട്ടിയിരുന്നു. തലയ്ക്കുള്ളില്‍ രക്തം വന്ന നിലയിലായിരുന്നു. ഒരു കാല്‍ ഒടിയുകയും റോഡില്‍ ഉരഞ്ഞ് കൈ തൊലിപോയ നിലയിലുമായിരുന്നു.

നാട്ടുകാര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധം തെളിയുകയോ കണ്ണു തുറക്കുകയോ ചെയ്തിരുന്നില്ല.

- Advertisement -

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം കിട്ടിയ ശേഷമേ ഇന്‍ക്വിസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം ചെയ്യാനാവൂ. ഫലം വൈകിയാല്‍ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കാനിടയില്ലെന്ന ആശങ്കയും മകന്‍ അജി പറഞ്ഞു.

- Advertisement -

അപകടത്തെ കുറിച്ച് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ദിവസങ്ങള്‍ വൈകുംതോറും സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞുപോയേക്കാമെന്നും അത് കാറിനെയും കുറ്റകരമായ അനാസ്ഥ കാണിച്ച ഡ്രൈവറേയും കണ്ടെത്താനുള്ള സാധ്യതകള്‍ ഇല്ലാതാക്കുമെന്നും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. കാര്‍ കടന്നുപോകാനിടയുള്ള മുഴുവന്‍ റോഡുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം കണ്ടെത്താന്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമമാണ് ചേര്‍ത്തല പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week