Entertainment
ദുബായിലെ റസ്‌റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ച് സല്‍മാന്‍ ഖാന്റെ സഹോദരി; വീഡിയോ വൈറല്‍
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദുബായിലെ ഒരു റസ്റ്റോറന്റില്‍ ഇരുന്നു കൊണ്ട് പാത്രം എറിഞ്ഞുടയ്ക്കുകയാണ് അര്‍പ്പിത.
ഭക്ഷണം ഇഷ്ടപ്പെടാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള അക്രമമല്ല ഇത്. ഹോട്ടല്‍ നടത്തിയ പരിപാടിയുടെ ഭാഗമായാണ് താരവും സുഹൃത്തുക്കളും ചേര്‍ന്ന് നൂറു കണക്കിന് പാത്രങ്ങള്‍ തകര്‍ത്തത്. സുഹൃത്തിനൊപ്പം കസേരയില്‍ ഇരുന്നുകൊണ്ട് പാത്രങ്ങള്‍ ഒന്നൊന്നായി എടുത്തു നിലത്തുടയ്ക്കുന്ന അര്‍പ്പിതയെയാണ് വിഡിയോയില്‍ കാണുന്നത്.
അര്‍പ്പിതയ്ക്ക് എറിഞ്ഞുടയ്ക്കാന്‍ വേണ്ടി മാത്രമായി വച്ചിരിക്കുന്ന പ്ലേറ്റുകളും ഒരു വശത്തു കാണാം. അതിനു പിന്നാലെ കൂട്ടുകാര്‍ക്കൊപ്പം പ്ലെയ്റ്റുകള്‍ കൂട്ടത്തോടെ എറിഞ്ഞുടയ്ക്കുന്നതും വിഡിയോയിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News