24 C
Kottayam
Thursday, June 4, 2026

യൂട്യൂബ് ലൈവില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൊടുംതണുപ്പില്‍ നിര്‍ത്തിയ കാമുകി മരിച്ചു; പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍.

Must read

യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടി കൊടും തണുപ്പില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കാമുകി മരിച്ചു, പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍. റഷ്യയിലെ പ്രമുഖ യൂട്യൂബറായ സ്റ്റാസ് റീഫലി എന്ന മുപ്പതുകാരനാണ് വെറൈറ്റിക്ക് വേണ്ടി കടുംകൈ ചെയ്തത്. ലൈവ് സ്ട്രീമിങ്ങിനിടയില്‍ 28 കാരിയായ വാലന്റീനയെ സ്റ്റാസ് നിര്‍ബന്ധിച്ച് പുറത്തു കൊടുംതണുപ്പില്‍ കൊണ്ടുപോയി നിര്‍ത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് യുവതിയെ ഇയാള്‍ പുറത്ത് ഉപേക്ഷിച്ചത്.

കൊടും തണുപ്പ് താങ്ങാനാകാതെയാണ് യുവതി മരണപ്പെട്ടത്. വീഡിയോയ്ക്കിടയില്‍ സ്റ്റാസ് വാലന്റീനയെ മര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് ചെയ്ത വീഡിയോയില്‍ വാലന്റീന ഗര്‍ഭിണിയാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്താന്‍ കാമുകിയ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ഇയാള്‍ വീടിന് പുറത്താക്കിയത്. മര്‍ദ്ദനത്തില്‍ യുവതിയുടെ തലയ്ക്കും മുഖത്തും ഗുരുതമായി പരിക്കേറ്റിരുന്നു.

കൊടും തണുപ്പില്‍ ഒരു ജാക്കറ്റ് പോലുമില്ലാതെയാണ് പുറത്തു നിര്‍ത്തിയത്. തണുപ്പ് സഹിക്കാന്‍ കഴിയുന്നില്ലെന്ന് യുവതി വിളിച്ചു പറയുകയും ചെയ്തിരുന്നു. പതിനഞ്ചു മിനുട്ടോളം വാലന്റീനയ്ക്ക് മോസ്‌കോയിലെ കൊടും തണുപ്പില്‍ നില്‍ക്കേണ്ടി വന്നു. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ സ്റ്റാസ് യുവതിയെ അകത്തേക്ക് കൊണ്ടുപോയി. പിന്നീട് നാടകീയമായ രംഗങ്ങളാണ് ലൈവില്‍ നടന്നത്. അനക്കമില്ലാതെ കിടക്കുന്ന യുവതിയെ സ്റ്റാസ് എത്ര വിളിച്ചിട്ടും ഉണര്‍ന്നില്ല. വാലന്റീന ശ്വാസമെടുക്കുന്നില്ലെന്നും പള്‍സ് ഇല്ലെന്നുമെല്ലാം ഇയാള്‍ ലൈവിനിടയില്‍ വിളിച്ചു പറയുന്നുണ്ട്.

സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോഴും ലൈവ് തുടരുകയായിരുന്നു. യുവതി മരിച്ച് രണ്ട് മണിക്കൂറോളം ലൈവ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ യൂട്യൂബ് പിന്നീട് നീക്കം ചെയ്തു. റഷ്യയിലെ നിരവധി പേരാണ് ലൈവില്‍ കൊലപാതകം കണ്ടത്. 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് സ്റ്റാസ് ചെയ്തത്.

- Advertisement -

കാമുകിയോടുള്ള ക്രൂരതകളാണ് ഇയാളുടെ വീഡിയോ മുഴുവന്‍ എന്നാണ് വാലന്റിനീയുടെ സുഹൃത്ത് പോലീസിനോട് പറഞ്ഞത്. ആരാധകരില്‍ നിന്നും പണം സ്വീകരിക്കാന്‍ സ്റ്റാസ് മറ്റൊരു വെബ് സൈറ്റും തുടങ്ങിയിരുന്നു. ക്രൂര സ്വഭാവമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യുമെന്ന് പരസ്യം ചെയ്ത് പണം സ്വീകരിച്ച് യൂട്യൂബ് ലൈവില്‍ എത്തുന്നതാണ് ഇയാളുടെ രീതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week