31.7 C
Kottayam
Saturday, May 18, 2024

ഐ ഡബ്ലയൂ മൈ ഡിയര്‍ സംഘ്മണികള്‍! വിവിധയിനവും അത്യുല്‍കൃഷ്ടവുമായ ലേറ്റസ്റ്റ് മോഡല്‍ സംഘികളെ എന്റെ കമന്റ് ബോക്‌സില്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട്; രേവതി സമ്പത്ത്

Must read

പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറേവി ചുഴലിക്കാറ്റ് വീശില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് നടി രേവതി സമ്പത്ത് രംഗത്ത് വന്നിരുന്നു. ആരാണ് ഈ പത്മനാഭന്‍? പത്മനാഭന്‍ കാരണം ചുഴലിക്കാറ്റ് വീശില്ലെന്ന് പറയുന്നത് എന്തൊരു കോമഡിയാണെന്നാണ് രേവതി പോസ്റ്റ് ചെയ്തത്. ഇതിനെതിരെ ധാരാളം മോശം കമന്റുകള്‍ വന്നിരുന്നു .ഇപ്പോഴിതാ അധിക്ഷേപ കമന്റുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി.

‘വിവിധയിനവും അത്യുല്‍കൃഷ്ടവുമായ ലേറ്റസ്റ്റ് മോഡല്‍ സംഘികളെ എന്റെ കമന്റ് ബോക്‌സില്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. ചിരിച്ച് ചിരിച്ച് ചാകണം എന്നാഗ്രഹമുള്ളവര്‍ക്ക് വാങ്ങാം, ഷോക്കേസില്ലെങ്കിലും വയ്ക്കാമെന്ന് ഗ്യാരന്റി. പൂവിട്ട് ചന്ദനവും തൊട്ട് വെയ്ക്കാന്‍ മറക്കല്ലേ, അല്ലെങ്കില്‍ സംസ്‌ക്കാരം വൃണപ്പെടും ഐ ഡബ്ലയൂ മൈ ഡിയര്‍ സംഘ്മണികള്‍ !’ ഇപ്രകാരമായിരുന്നു രേവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week