ഒരു എം.പി എന്ന നിലയില്‍ ഇന്നസെന്റ് കോമഡി കാണിക്കുക മാത്രമായിരുന്നു; തുറന്നടിച്ച് നടി രഞ്ജിനി

ഒരു എം.പി എന്ന നിലയില്‍ ഇന്നസെന്റ് കോമഡി കാണിക്കുക മാത്രമായിരുന്നെന്നും യാതൊരു വിധ നിലവാരവും വെച്ച് പുലര്‍ത്തിയില്ലെന്നും നടി രഞ്ജിനി. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി.

കോമഡി സിനിമയില്‍ മതി രാഷ്ട്രീയത്തില്‍ വേണ്ട എന്നും രഞ്ജിനി പറഞ്ഞു. സുരേഷ് ഗോപി എംപി ആയതില്‍ സന്തോഷമുണ്ടെന്നും ബിജെപിയില്‍ പോയത് കൊണ്ടാകാം തെരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടിവന്നത് എന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News