തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഒരു മാസത്തില്‍ ആറ് ദിവസം വച്ച് അഞ്ച് മാസമായാണ് സര്‍ക്കാര്‍ ശമ്പളം പിടിക്കുക.
ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ശമ്പളമാണ് പിടിക്കുന്നത്. ധനമന്ത്രി തോമസ് ഐസകാണ് ഒരു മാസത്തെ ശമ്ബളം നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്.
ഒരു മാസത്തെ ശമ്പളം മുന്‍കൂട്ടി നല്‍കിയവര്‍ക്ക് ഉത്തരവ് ബാധകമല്ല. അതേസമയം ഇരുപതിനായിരത്തില്‍ താഴെ ശമ്പളമുള്ള ജീവനക്കാരെ ഉത്തരവില്‍ നിന്ന് ഒഴിവാക്കി. എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ശമ്പളത്തില്‍ നിന്ന് മുപ്പത് ശതമാനം പിടിക്കും. ഗുരുതര പ്രതിസന്ധി കാരണമാണ് തീരുമാനമെന്നാണ് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News