27.8 C
Kottayam
Wednesday, May 8, 2024

ശബരിമല വരുമാനം പത്ത് ദിവസത്തിനുള്ളില്‍ 10 കോടി കവിഞ്ഞു

Must read

ശബരിമല: ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ വരുമാനം പത്ത് കോടി കവിഞ്ഞു. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വരുമാനം വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

നവംബര്‍ 16 മുതല്‍ 25 വരെയുള്ള പത്ത് ദിവസത്തുള്ളില്‍ ശബരിമലയില്‍ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വില്‍പ്പനയിലൂടെയാണ് കൂടുതല്‍ വരുമാനം. നട വരവിലും വര്‍ധനയുണ്ടായി. ലേലത്തില്‍ പോകാതിരുന്ന നാളീകേരം ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തില്‍ പോയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ വര്‍ധനയുണ്ടായി. തിരക്ക് വര്‍ധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ. സന്നിധാനത്ത് ഭക്തര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി ഇളവ് നല്‍കണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

216 വ്യാപാരസ്ഥാപനങ്ങളില്‍ 100 എണ്ണമാണ് ഇതുവരെ ലേലത്തില്‍ പോയത്. പരമ്പരാഗത പാത തുറക്കുമ്പോള്‍ ലേല നടപടികള്‍ വീണ്ടും ആരംഭിക്കും. നീലിമല വഴിയുള്ള പരമ്പരാഗത പാത ഉടന്‍ തുറക്കും. ജലനിരപ്പില്‍ കുറവുണ്ടാകുമ്പോള്‍ പമ്പ സ്നാനഘട്ടം ഭക്തര്‍ക്കായി തുറന്നു കൊടുക്കും. നെയ്യഭിഷേകത്തിനുള്ള നെയ്യ് ഭക്തരില്‍ നിന്നും സുരക്ഷിതമായി സ്വീകരിച്ച് ശ്രീകോവിലില്‍ നല്‍കാനാണ് തീരുമാനം. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇത് നടപ്പാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week