എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

നയന

കോട്ടയം:എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് ചിങ്ങവനം എഫ്സിഐയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഈ സാധ്യത നിഷേധിച്ച കുടുംബം മരണത്തില്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ്‌ ഓഫീസർ ഇന്‍സ്പെക്ടർ ജിജുവിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയാണ്. മകൻ:സിദ്ധാർഥ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News