19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, വിവാഹം കഴിഞ്ഞത് 10 മാസം മുന്‍പ്; ആരോപണവുമായി സഹോദരന്‍

പാലക്കാട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ 19 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുറുശ്ശി കക്കോടാണ് സംഭവമുണ്ടായത്. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ല ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ നഫ് ലയെ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ആരോപണവുമായി സഹോദരന്‍ രംഗത്തെത്തി.

വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ചു. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട യുവതിയെ ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്ത് മാസം മുന്‍പാണ് മുജീബും നഫ് ലയും വിവാഹിതരാവുന്നത്. ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണ് മരണം എന്നാണ് സഹോദരന്‍ നഫ്‌സല്‍ ആരോപിക്കുന്നത്. ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ കമുറുലൈസ ദമ്പതികളുടെ മകളാണ് നഫ്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News