24.1 C
Kottayam
Friday, June 5, 2026

കോട്ടയം കോത്തലയില്‍ നിന്നും കാണാതായ കുട്ടികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്,സഹോദരിമാര്‍ നാഗമ്പടം ബസ് സ്റ്റാന്റില്‍ എത്തി

Must read

കോട്ടയം പാമ്പാടി കോത്തലയില്‍ നിന്നും കാണാതായ പെണ്ടകുട്ടികളെ ഇനിയും കണ്ടെത്താനായില്ല.പെണ്‍കുട്ടികള്‍ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റില്‍ എത്തി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടി കൂടി ദൃശ്യങ്ങളിലുണ്ട്.ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിയ്ക്കുകയാണ്.കുട്ടികള്‍ പുറത്ത് നിന്ന് ആരുടെയെങ്കിലും പ്രേരണയോടെയാണ് സ്ഥലം വിട്ടതെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടേടെയാണ്‌കോത്തല സ്വദേശികളായ സഹോദരിമാരെ കാണാതായത്.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താനാവെത വന്നതോടെയാണ് ജില്ലയിലെ വിവിധ ബസ് സ്റ്റാന്റുകളിലയും റെയില്‍വേസ്‌റ്റേഷനിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്.ഈ പരിശോധനയിലാണ് കോട്ടയത്ത്‌നിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചത്.സഹോദരിമാര്‍ക്കൊപ്പമുള്ള കുട്ടിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടിട്ടുണ്ട്.

കാണാതായ കുട്ടികളുടെ സഹോദരിയാണ് ഈ പെണ്‍കുട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ കുട്ടിയെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.എന്നാല്‍ സഹോദരിമാരുടെ തിരോധാനവുമായി ബന്ധപ്പെട്ട് തനിയ്‌ക്കൊന്നുമറിയില്ലെന്ന നിലപാടാണ് കുട്ടി സ്വീകരിയ്ക്കുന്നത്. മാതാപിതാക്കളുടെ സാന്നിദ്ധയ്ത്തിലും കുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

- Advertisement -

പെണ്‍കുട്ടികളെ കാണാതായ സ്ഥലത്തിന് സമീപത്തുനിന്നും രണ്ടു യുവാക്കളെയും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്.ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week