KeralaNews

നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ കാറിടിച്ച് ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. ആന്ധ്രപ്രദേശ് അലഗഡ് സ്വദേശി ഗജുല ചിന്ന രാമുഡു (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തിന് ചന്തവിള യുപിഎസിന് മുന്നിലായിരുന്നു അപകടം.

റോഡില്‍ അപകടകരമായ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയില്‍ കാറിടിച്ചാണ് അപകടം. കാറിന്റെ ഇടതു വശത്തിരുന്ന ഗജുലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button