ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ഭൂരിപക്ഷ അഭിപ്രായം; വെളിപ്പെടുത്തലുമായി അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍. ആര്‍.എസ്.എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. ആര്‍എസ്എസിലെ എഴുപത് ശതമാനം പേരും സ്ത്രീകള്‍ ശബരിമല കയറണമെന്ന അഭിപ്രായക്കാരായിരുന്നു. പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ടാണ് നിലപാട് മാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ പഴയ നിലപാട്. വിധിക്ക് ഒരു വര്‍ഷം മുമ്പ് കെ സുരേന്ദ്രന് ഈ നിലപാട് വ്യക്തമാക്കിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.

നാമജപ ഘോഷയാത്രക്ക് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നും ബി.ജെ.പി മുന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയായ കൃഷ്ണകുമാര്‍ വെളിപ്പെടുത്തി. ബിജെപി വിട്ട് കഴിഞ്ഞ ദിവസം കൃഷ്ണകുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. സി.പി.എമ്മില്‍ ചേര്‍ന്ന ശേഷമാണ് ബി.ജെ.പി മുന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News