അധ്യാപകന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീല ചാറ്റും നഗ്‌ന ചിത്രങ്ങള്‍ അയക്കലും; വിദ്യാര്‍ത്ഥി അറസ്റ്റില്‍
ലക്‌നൗ: അധ്യാപകന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല സന്ദേശങ്ങള്‍ അയച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. ലഖ്‌നൗ ബരാബങ്കിയിലെ ബികോം വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കവെ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്നുന്നുണ്ടായ വൈരാഗ്യമാണ് വിദ്യാര്‍ത്ഥിയെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതിന്നു പോലീസ് പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ആണ് വിദ്യാര്‍ത്ഥി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. ഈ അക്കൗണ്ട് വഴി മറ്റുള്ളവര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുകയായിരുന്നു. അക്കൗണ്ടുകള്‍ വഴി അശ്ലീല ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുകയും അധ്യാപകന്റെ ഫോണ്‍ നമ്പറുകള്‍ പങ്കിടുകയും ചെയ്തിരുന്നു.
കൂടാതെ മറ്റുള്ളവരുമായി അശ്‌ളീല ചാറ്റുകളും വിദ്യാര്‍ത്ഥി നടത്തി. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ യു.പി പോലീസ് വിദ്യാര്‍ത്ഥിയെ പിടികൂടുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.