24.7 C
Kottayam
Monday, June 8, 2026

‘മുസ്ലീം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോദിക്കും കൂട്ടര്‍ക്കും ചെയ്യാനില്ല’; അബ്ദുള്‍ വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുന്നതിനെ ട്രോളി അഡ്വ. ഹരീഷ് വാസുദേവന്‍

Must read

മലപ്പുറം: രാജ്യസഭയില്‍ നിന്നു വിരമിക്കുന്ന മുസ്ലിം ലീഗ് എംപി അബ്ദുള്‍ വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാന്‍ യുഡിഎഫും മുസ്ലിം ലീഗും ശ്രമിക്കുന്നതിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കഴിഞ്ഞ 6 വര്‍ഷമായി പകുതി ദിവസം പോലും വഹാബ് സഭയില്‍ ഹാജരായിട്ടില്ലെന്നും അദ്ദേഹത്തിന് 45 ശതമാനം മാത്രമാണ് ഹാജരെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നു.

പകുതി ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാറുമില്ല. സ്വര്‍ണ്ണ കടത്തു കേസില്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും മന്ത്രി മുരളീധരന്റെയും ‘ഡിപ്ലോമാറ്റിക്ക്’ നിലപാടിനെ ചോദ്യം ചെയ്യാന്‍ പോലും, മന്ത്രിയെ ചോദ്യം ചെയ്യാന്‍ അധികാരമുള്ള ഏക സംവിധാനമായ പാര്‍ലമെന്ററി കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗമായിരുന്ന വഹാബ് ശ്രമിച്ചില്ലെന്ന് ഹരീഷ് വിമര്‍ശിക്കുന്നു.

പാര്‍ലമെന്റിലെ അബ്ദുള്‍ വഹാബ് എംപിയുടെ ഹാജര്‍ 45% ആണ്. ദേശീയ ശരാശരി 79%. കേരളത്തിലെ മറ്റു എംപിമാര്‍ 76%. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ നടന്ന പങ്കാളിത്തം ദേശീയ ശരാശരി 95% ആണ്. കേരളത്തിലെ മറ്റു എംപിമാരുടെ 147% ആണ്. വഹാബിന്റേത് വെറും 28. അല്ലെങ്കില്‍ തന്നെ ഈ സംഘികളോട് ഒക്കെ ചര്‍ച്ചയില്ലാ നിലപാടാണ് വഹാബിക്ക.

വഹാബ് ആകെ ചോദിച്ച ചോദ്യങ്ങള്‍ 211. ദേശീയ ശരാശരി 343 ഉം സ്റ്റേറ്റ് ശരാശരി 418 ഉം ആണ്. ഇന്ത്യയിലെ എല്ലാ എംപിമാരും ശരാശരി ഒരു സ്വകാര്യ ബില്‍ അവതരിപ്പിച്ചപ്പോള്‍ മൂപ്പര്‍ പൂജ്യം. വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിലൂടെ മുസ്ലീം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോഡിക്കും കൂട്ടര്‍ക്കും ചെയ്യാനില്ല എന്നും അഡ്വ. ഹരീഷ് വാസുദേവന്‍ വിമര്‍ശിക്കുന്നു.

- Advertisement -

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

- Advertisement -

മുസ്‌ലീംലീഗിന്റെ ജനപ്രതിനിധി. കേരളത്തിലെയും ഇന്ത്യയിലെ ആകെത്തന്നെയും നീറുന്ന പ്രശ്‌നങ്ങൾ രാജ്യസഭയിൽ എത്തിച്ചു നിയമഭേദഗതികൾ കൊണ്ടുവരികയും അക്ഷീണം നിയമനിർമ്മാണത്തിലും നയരൂപീകരണത്തിലും തിളങ്ങുകയും, നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്താൻ രാജ്യസഭയിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവെക്കുകയും അതിനായി നിരവധി സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്ത ആളാണല്ലോ മുതലാളിയായ ശ്രീ.അബ്ദുൽ വഹാബ്.
പത്തോ പതിനഞ്ചോ വർഷമായി അദ്ദേഹം പാർലമെന്റിൽ ഉണ്ട്. 70 വയസ്സ് ആയി. ചെറുപ്പക്കാർക്ക് സ്ഥാനം നൽകുന്ന പാർട്ടി ആയത് കൊണ്ട് ഇത്തവണയും രാജ്യസഭാ സീറ്റ് വഹാബ് മുതലാളിക്ക് തന്നെയാണ് ലീഗ് കൊടുക്കുന്നത്.
അത് അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം കണ്ടിട്ടാവണമല്ലോ. പാർലമെന്റ്‌ലെ മൂപ്പരുടെ ഹാജർ 45% ആണ്. ദേശീയ ശരാശരി 79%. കേരളത്തിലെ മറ്റു MP മാർ 76%. പാർലമെന്റ് ചർച്ചകളിൽ നടന്ന പങ്കാളിത്തം ദേശീയ ശരാശരി 95% ആണ്. കേരളത്തിലെ മറ്റു MP മാരുടെ 147% ആണ്. വഹാബിന്റേത് വെറും 28. !! അല്ലെങ്കിൽ തന്നെ ഈ സംഘികളോട് ഒക്കെ ചർച്ചയില്ലാ നിലപാടാണ് വഹാബിക്ക. ??
വഹാബ് ആകെ ചോദിച്ച ചോദ്യങ്ങൾ 211. ദേശീയ ശരാശരി 343 ഉം സ്റ്റേറ്റ് ശരാശരി 418 ഉം ആണ്.ഇന്ത്യയിലെ എല്ലാ MP മാരും ശരാശരി ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ മൂപ്പർ പൂജ്യം.
കോടിക്കണക്കിനു രൂപയാണ് ഓരോ MP ക്കും വേണ്ടി നമ്മൾ ചെലവിടുന്നത്. വഹാബ് വല്ലപ്പോഴുമേ പാർലമെന്റിൽ എഴുന്നേറ്റു നിൽക്കൂ എന്നതിനാൽ മൂപ്പർ ചോദിച്ച ഓരോ ചോദ്യത്തിനും ലക്ഷങ്ങളാണ് വില !!
ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗമായ മുസ്ലീങ്ങളുടെ ഉന്നമനത്തിനാണത്രേ മുസ്‌ലീംലീഗ് പ്രവർത്തിക്കുന്നത്. ജനാധിപത്യമതേതര വിരുദ്ധ നിലപാടുകളുമായി രാജ്യം ഭരിക്കുന്ന ഒരു സർക്കാരിനെ ഏറ്റവും ഉയർന്ന ജനപ്രതിനിധ്യ സഭയിൽ വിമർശിക്കാൻ UDF പറഞ്ഞയക്കുന്ന ആളാണ് വഹാബ്, കഴിഞ്ഞ 6 വർഷമായി പകുതി ദിവസം പോലും മൂപ്പർ ആ സഭയിൽ പോകാറില്ല. !!! പകുതി ചർച്ചകളിൽ പോലും പങ്കെടുക്കാറുമില്ല.
സ്വർണ്ണ കടത്തു കേസിൽ വിദേശകാര്യമന്ത്രാലയത്തിന്റെയും മന്ത്രി മുരളീധരന്റെയും ‘ഡിപ്ലോമാറ്റിക്ക്’ നിലപാട് നാം ഏറെ ചർച്ച ചെയ്തതാണല്ലോ. മന്ത്രിയെ ചോദ്യം ചെയ്യാൻ അധികാരമുള്ള ഏക സംവിധാനമായ പാർലമെന്ററി കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള ഏക അംഗമായിരുന്നു വഹാബ്. അങ്ങേരെന്ത് ചെയ്തു എന്നാരും ചോദിക്കരുത്.
മുസ്‌ലീം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോദിക്കും കൂട്ടർക്കും ചെയ്യാനില്ല. ?????? പാവപ്പെട്ട മുസ്ലീങ്ങളുടെ ശബ്ദം ശ്രീ.വഹാബ് സാഹിബിലൂടെ ഇനിയുമിനിയും രാജ്യസഭയിൽ ഉയർന്നു കേൾക്കട്ടെ. അഭിവാദ്യങ്ങൾ. ??
അഡ്വ.ഹരീഷ് വാസുദേവൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week