മോസ്കോ: യുക്രൈനെ റഷ്യ ആക്രമിച്ചതിന് പിന്നാലെ ഫോര്‍മുല വണ്‍(Formula One) കാറോട്ട ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ റഷ്യന്‍ ഗ്രാന്‍പ്രിക്സ്(Russian GP) റദ്ദാക്കിയതായി ഫോര്‍മുല വണ്‍ അധികൃതര്‍ വ്യക്തമാക്കി. റഷ്യയുടെ(Russia-Ukraine) യുക്രൈന്‍ ആക്രമണത്തെ അപലപിച്ചില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്തുക അസാധ്യമാണെന്ന് വ്യക്തമാക്കിയാണ് യുവേഫയുടെ അറിയിപ്പ്.
റഷ്യക്ക് പകരം തുര്‍ക്കിയില്‍ മത്സരങ്ങള്‍ നടത്താനും ഫോര്‍മുല വണ്‍ ആലോചിക്കുന്നുണ്ട്. ഇന്ന് എഫ്1 സിഇഒ സ്റ്റെഫൈനോ ഡൊമനികാലി ടീം ഉടമകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് സെപ്റ്റംബര്‍ 25ന് നടക്കേണ്ട ചാമ്പ്യന്‍ഷിപ്പ് റഷ്യയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.
A statement on the Russian Grand Prix pic.twitter.com/OZbbu9Z8ip
— Formula 1 (@F1) February 25, 2022
റഷ്യയിലെ ചാമ്പ്യന്‍ഷിപ്പുമായി മുന്നോട്ടുപോയാല്‍ ബഹിഷ്കരിക്കുമെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ സെബാസ്റ്റ്യന്‍ വെറ്റലും അയല്‍ രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ച റഷ്യയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ലോക ചാമ്പ്യന്‍ മാര്‍ക്സ് വെസ്തപ്പനും നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഈ വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍(UEFA Champions League final) മത്സരം റഷ്യയില്‍(Russia) നിന്ന് മാറ്റാന്‍ യുവേഫയും തീരുമാനിച്ചിരുന്നു. ഫൈനല്‍ മെയ് 28ന് നടക്കേണ്ട ഫൈനല്‍ റഷ്യയില്‍ നിന്ന് ഫ്രാന്‍സിലേക്ക് മാറ്റാണ് ഇന്ന് ചേര്‍ന്ന യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചത്. 2018ലെ ലോകകപ്പ് ഫുട്‌ബോളിന് വേണ്ടി പണികഴിപ്പിച്ച സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഗാസ്‌പ്രോം അരീനയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം ഫ്രാന്‍സിലെ സ്റ്റേഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയമാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേദിയാവുക.
ഇതിന് പുറമെ യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കുന്ന ടീമുകളുടെ ഹോം മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലായിരിക്കും നടത്തുകയെന്നും യുവേഫ വ്യക്തമാക്കി. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങളും കളിക്കാരും നിലപാടെടുത്തതോടെയാമ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി വേദി മാറ്റാന്‍ യുവേഫ നിര്‍ബന്ധിതരായത്.