BusinessInternationalNews

ഗൂഗിളിന് വമ്പന്‍ പിഴ ചുമത്തി റഷ്യ,’വ്യാജ റിപ്പോര്‍ട്ടുകള്‍’ നിയന്തിച്ചില്ലെന്ന് കണ്ടെത്തല്‍,പ്രതികരിയ്ക്കാതെ ടെക്ക് ഭീമന്‍

മോസ്കോ:  ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനിലെ യുദ്ധത്തെയും മറ്റ് ഉള്ളടക്കത്തെയും കുറിച്ചുള്ള വ്യാജ റിപ്പോർട്ടുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കണ്ടെത്തലിനെ തുടർന്നാണ് പിഴ ഈടാക്കിയത്.  ഗൂഗിളിന് 21.1 ബില്യൺ റൂബിളാണ് ($373 മില്യൺ; 301 മില്യൺ) പിഴയായി ചുമത്തിയിരിക്കുന്നത്. റഷ്യയുടെ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന ‘വ്യാജ’ റിപ്പോർട്ടുകളും പ്രതിഷേധിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഫേക്ക് റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നുവെന്നാണ് രാജ്യത്തിന്റെ കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ റോസ്‌കോംനാഡ്‌സോർ പറയുന്നത്. ഗൂഗിൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കമ്പനിയുടെ പ്രാദേശിക അനുബന്ധ സ്ഥാപനം കഴിഞ്ഞ മാസം പാപ്പരത്തം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം സമാനമായ കാരണങ്ങളാൽ കമ്പനിക്ക് നൽകാൻ ഉത്തരവിട്ട 7.2 ബില്യൺ റുബിളുകൾ വീണ്ടെടുക്കാനായി റഷ്യൻ അധികാരികൾ അവരുടെ പ്രാദേശിക ബാങ്ക് അക്കൗണ്ട് പിടിച്ചെടുത്തിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിലെ നീക്കം. ഈ അടുത്ത വർഷങ്ങളിൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് ടെക്  സ്ഥാപനങ്ങളുടെ മേൽ റഷ്യ സമ്മർദ്ദം വർദ്ധിപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഫെബ്രുവരിയിൽ യുക്രൈന്‍ അധിനിവേശത്തെ തുടർന്നുള്ള സോഷ്യൽ മീഡിയയും മറ്റ് വാർത്താ സൈറ്റുകളും നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. യുദ്ധത്തെക്കുറിച്ചുള്ള ‘വ്യാജ’ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ആളുകളെ 15 വർഷം തടവിലാക്കുമെന്ന ഒരു നിയമവും സർക്കാർ പാസാക്കി. തിങ്കളാഴ്ച ഗൂഗിളിന് പ്രഖ്യാപിച്ച പിഴ സ്ഥാപനത്തിന്റെ പ്രാദേശിക വരുമാനത്തിന്റെ ഒരു വിഹിതത്തിൽ നിന്നാണ് കണക്കാക്കുക. റഷ്യയിലെ ഒരു ടെക് കമ്പനിക്ക് ആദ്യമായണ് ഇത്രയും  വലിയ പിഴ ചുമത്തുന്നത് എന്ന് സ്റ്റേറ്റ് മീഡിയ പറയുന്നു.

 ട്വിറ്റർ (Twitter) വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറിയതിന് കമ്പനി ഇലോൺ മസ്ക്കിനെതിരെ നൽകിയ കേസിലെ വിചാരണ ഒക്ടോബറിൽ നടക്കും. അടുത്ത വർഷത്തേക്ക് മാറ്റണമെന്ന മസ്ക്കിന്റെ ആവശ്യം തള്ളിക്കൊണ്ട് ഒക്ടബോബറിൽ തന്നെ വിചാരണ തുടങ്ങാമെന്ന് ഡെലവെയർ ജഡ്ജി വ്യക്തമാക്കുകയായിരുന്നു. ഇരു വിഭാ​ഗത്തിന്റെയും അഭിഭാഷകർ തമ്മിൽ, കേസിന്റെ വിചാരണ ആരംഭിക്കുന്നത് സംബന്ധിച്ച് വലിയ വാദമാണ് നടത്തിയത്.

സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങുമെന്നുള്ള തന്റെ ഏപ്രിലിലെ വാഗ്ദാനം പാലിക്കാൻ ശതകോടീശ്വരനെ നിർബന്ധിക്കാനാണ് ട്വിറ്റർ ശ്രമിക്കുന്നത്. നിലവിലുള്ള തർക്കം ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിനാൽ അത് വേഗത്തിൽ നടക്കണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്നാണ് നേരത്തെ തന്നെ മസ്ക്ക് പ്രഖ്യാപിച്ചിരുന്നതാണ്. ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി മസ്ക് എടുത്ത് കാണിച്ചിരുന്നു.

എന്നാൽ, അധികം വൈകാതെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ, അതിന്റെ സൈറ്റിലെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് മസ്‌ക് പിൻവാങ്ങി. ഇതോടെയാണ് ട്വിറ്ററും മസ്ക്കും തമ്മിലുള്ള നിയമയുദ്ധം തുടങ്ങിയത്. സെപ്റ്റംബറിൽ തന്നെ കേസിലെ വിചാരണ ആരംഭിക്കണമെന്നായിരുന്നു ട്വിറ്ററിന്റെ ആവശ്യം. എന്നാൽ, സങ്കീർണമായി കേസ് ആയതിനാൽ അടുത്ത വർഷത്തേക്ക് വിചാരണ മാറ്റണമെന്നായിരുന്നു മസ്ക്കിന്റെ ആവശ്യം.  ഈ ആവശ്യം തള്ളിയാൻ കേസിലെ വിചാരണ ഒക്ടോബറിൽ തന്നെ തുടങ്ങുമെന്ന് കോടതി വ്യക്തമാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker