27.6 C
Kottayam
Friday, March 29, 2024

ആര്‍ആര്‍ആര്‍ ഒരു സ്വവര്‍ഗപ്രണയ ചിത്രം, ആലിയ ഭട്ട് വെറുമൊരു ഉപകരണം മാത്രം; വിവാദത്തിലായി റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍

Must read

കൊച്ചി:ഈ വര്‍ഷം റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് എസ് എസ് രാജമൗലയുടെ ആര്‍ ആര്‍ ആര്‍. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടി ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ആര്‍ആര്‍ആര്‍ ഒരു സ്വവര്‍ഗപ്രണയ ചിത്രമെന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ ആലിയ ഭട്ട് വെറുമൊരു ഉപകരണം മാത്രമായിരുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.

നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ആര്‍.ആര്‍.ആര്‍ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്ന് മുനിഷ് ട്വീറ്റ് ചെയ്തപ്പോള്‍, അതിനു മറുപടി നല്‍കികൊണ്ട് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.

റാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍, അജയ്, ദേവ്ഗണ്‍, അലിയുടെ ഭട്ട്, ഒളിവിയ മോറിസ്, സമുദ്രക്കനി തുങ്ങി ഒരു വലിയ താരനിര തന്നെയണിനിരന്ന ഈ ചിത്രം ആയിരം കോടിക്ക് മുകളിലാണ് ആഗോള കളക്ഷന്‍ നേടിയത്.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലൊക്കെ റിലീസ് ചെയ്ത ഈ ചിത്രത്തിന് വിദേശ പ്രേക്ഷകരുടെ ഇടയിലും വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഒടിടി റിലീസിന് ശേഷവും ഈ ചിത്രത്തെ തേടി ഹോളിവുഡില്‍ നിന്ന് വരെ അഭിനന്ദനമെത്തിയിരുന്നു.

രാംചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആറിനേക്കുറിച്ച് റസൂല്‍ പൂക്കുട്ടി പറഞ്ഞ അഭിപ്രായത്തെ എതിര്‍ത്ത് സോഷ്യല്‍ മീഡിയ. ആര്‍ ആര്‍ ആര്‍ ഒരു ഗേ ചിത്രമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓസ്‌കര്‍ ജേതാവായ ഒരാളില്‍ നിന്ന് ഇത്ര തരംതാണ കമന്റ് പ്രതീക്ഷിച്ചില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ആര്‍ ആര്‍ ആര്‍ ഒരു ഗേ ചിത്രമാണെന്ന് തോന്നിയിട്ടില്ല, ഇനി അങ്ങനെയാണെങ്കിലും എന്താണ് ഗേ ലവ് സ്റ്റോറിക്ക് പ്രശ്നം എന്നാണ് വിമര്‍ശകരില്‍ ഭൂരിപക്ഷവും ചോദിക്കുന്നത്. ഇതിന് മറുപടിയായി റസൂല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ഗേ ലവ് സ്റ്റോറി ആണെങ്കിലും ഒരു പ്രശ്നവുമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഉയര്‍ന്നുവന്ന ഒരു അഭിപ്രായം സുഹൃത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് റസൂല്‍ പറഞ്ഞത്. ഇത് ഗൗരവമായി എടുക്കേണ്ടെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം കുറിച്ചു.

സ്വതന്ത്ര്യസമരസേനാനികളായ കൊമാരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആര്‍ആര്‍ആര്‍ ഒരുക്കിയിരിക്കുന്നത്. അവരുടെ സൗഹൃദവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. മാര്‍ച്ച് 25നാണ് ചിത്രം റിലീസ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week