KeralaNews

ആലപ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

ആലപ്പുഴ: ആലപ്പുഴയില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഒരാള്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെയെത്തിയതും മറ്റൊരാള്‍ ദുബായില്‍ നിന്നുമാണ് എത്തിയത്. ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി.

<p>നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ശേഷം മാര്‍ച്ച് 23 ന് ചെങ്ങന്നൂര്‍ എത്തികയും. ശേഷം ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. തുടര്‍ന്ന്, ആറാം തീയതി മുതല്‍ കൊവിഡ് കെയര്‍ സെന്ററില്ലുമായിരിന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു.</p>

<p>രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ ദുബായില്‍ നിന്നുമാണ് എത്തിയത്. 22 ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം കോട്ടയത്തേക്കും തുടര്‍ന്ന് അന്നുതന്നെ ചേര്‍ത്തലയിലെ വീട്ടിലേക്കും പോയി. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റികയുമായിരുന്നു.</p>

<p>അതേസമയം, ഇദ്ദേഹം സഞ്ചരിച്ച ഇകെ 532 വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker