സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട റിയാസ് ഖാന് മര്‍ദ്ദനം; കൊല്ലുമെന്ന് ഭീഷണിയും!
ചെന്നൈ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. റിയാസ് ഖാന്‍ തന്നെയാണ് തമിഴ് മാധ്യമത്തില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
<p>ചെന്നൈയിലെ താരത്തിന്റെ വസതിക്ക് സമീപമാണ് സംഭവം നടന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയ സമയത്താണ് ആക്രമണം ഉണ്ടായത്. റിയാസിന് അഭിമുഖമായി വന്ന അഞ്ച് പേരടങ്ങുന്ന സംഘത്തോട് സാമൂഹിക അകലം പാലിക്കാന്‍ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി താരവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.</p>
<p>കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാളാണ് ആക്രമിച്ചത്. സംഘത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. സംഭവത്തില്‍ കാനതുര്‍ പോലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.</p>