KeralaNews

നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിലായി, കോഴികളും കസ്റ്റഡിയിൽ

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിലായി. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് പാലക്കാട് ചിറ്റൂർ പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പൊലീസ് കണ്ടെടുത്തു.

എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനിൽ  ലേലം ചെയ്ത് വിൽക്കും.

കോടതിയിൽ  തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ്  കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button