മൂന്ന് മക്കളുള്ള ചാവക്കാട് സ്വദേശിനിയുമായി യുവാവിന്‌ അവിഹിത ബന്ധം,ഒളിച്ചോട്ടം,ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം,തുടര്‍ന്നുള്ള സംഭവപരമ്പര ഇങ്ങനെ

ചാവക്കാട്: മൂന്ന് മക്കളുള്ള ചാവക്കാട് സ്വദേശിനിയുമായി റിയാസിന് അവിഹിത ബന്ധം,തുടര്‍ന്ന് ഒളിച്ചോട്ടം,യുവാവിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം. തുടര്‍ന്നുള്ള സംഭവപരമ്പര ഇങ്ങനെ . ഭാര്യയെയും മക്കളെയും ഉപേക്ഷാണ് റിയാസ് എന്ന യുവാവ് മറ്റൊരാളുടെ ഭാര്യയും മൂന്നു മക്കളുമായി ഒളിച്ചോടിയത്. അന്വേഷണത്തിനൊടുവില്‍ ഇയാളെ തമിഴ്‌നാട്ടില്‍ നിന്നും പൊലീസ് പിടികൂടി. തമിഴ്നാട് കൃഷ്ണഗിരി എം.ജി.ആര്‍. നഗര്‍ സര്‍ദാര്‍ഖാന്‍ മകന്‍ റിയാസ് (34) നെയാണ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളി, എസ്ഐ. യു.കെ. ഷാജഹാന്‍, എന്നിവരുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ അറസ്റ്റു ചെയ്തത്.

ചാവക്കാട് എടകഴിയൂര്‍ പഞ്ചവടി സ്വദേശിയായ സ്ത്രീയും അവരുടെ മൂന്ന് കുട്ടികളുമായി റിയാസ് തമിഴ്നാട്ടിലേക്കു ഒളിച്ചോടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റിയാസിന്റെ ഭാര്യയുടെ പരാതി പ്രകാരം ചാവക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ തമിഴ്നാട്ടിലുള്ള കൃഷ്ണഗിരി എന്ന സ്ഥലത്തുനിന്നു കണ്ടെത്തുകയായിരുന്നു.

റിയാസ് തന്റെ ഭാര്യയെയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ചു പോയതിന് ജുവനൈയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചാവക്കാട് എഎസ്ഐമാരായ ബാബു, രാജേഷ്, സീനിയര്‍ സി.പി.ഒ. പ്രജീഷ്, സി.പി.ഒ.വിപിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News