പുതിയ കോവിഡ് ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച്‌ ടാറ്റ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്

മുംബൈ:ചുരുങ്ങിയ സമയത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കുന്ന ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച്‌ ടാറ്റ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്.തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്. കിറ്റുപയോഗിച്ച് 90 മിനിറ്റിനുള്ളിൽ പരിശോധന ഫലം അറിയാൻ സാധിക്കും.കിറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ടാറ്റയുടെ ഹെല്‍ത്ത് കെയര്‍ വിഭാഗമായ ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്ണോസ്റ്റിക്സ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്. സര്‍ക്കാര്‍ അനുമതികള്‍ ലഭിച്ച കിറ്റ് ടാറ്റയുടെ ചെന്നൈയിലെ പ്ലാന്‍റിലാണ് നിര്‍മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി പ്ലാന്‍റില്‍ ഉള്ളതായും ഗിരീഷ് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News