തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16-ന് പ്രസിദ്ധീകരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.
2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാവരും വോട്ട് ചെയ്യാന്‍ അര്‍ഹരായിരിക്കും. കരട് വോട്ടര്‍ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികള്‍ അറിയിക്കാനും ഡിസംബര്‍ 15 വരെ സമയമുണ്ട്. ഇതിനായി മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.
വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News