KeralaNews

പ്രതികരിക്കാൻ ഹാഷ്ടാ​ഗുകൾ ബാക്കിയില്ല കയ്യിൽ; ഹത്രാസ് വിഷയത്തിൽ പ്രതികരണവുമായി പ്രിയതാരം റിമ

ഹത്രാസില്‍ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍, എന്തുകൊണ്ടാണ് എല്ലാ റേപ്പ് കേസുകള്‍ക്കുമെതിരെ പ്രതികരിക്കാത്തതെന്ന ചിലരുടെ ചോദ്യം കേട്ട് അത്ഭുതം തോന്നാറുണ്ടെന്നും ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഇപ്പോൾ റിമ ചോദിക്കുന്നത്.

നടി റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം വായിക്കാം..

നാട്ടിൽ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ച്‌ ഞങ്ങള്‍ സ്ത്രീകള്‍ എല്ലായപ്പോഴും വന്ന് എന്ത് പറയണമെന്നാണ് സത്യത്തിൽ നിങ്ങള്‍ ആഗ്രഹിക്കുന്നത് ?; എല്ലായ്പ്പോഴും എനിക്ക് അത്ഭുതമുണ്ടാകാറുണ്ട് എല്ലാ ബലാത്സംഗ കേസുകളോടും ഞങ്ങള്‍ സ്ത്രീകള്‍ പ്രതികരിക്കാത്തതെന്താണെന്ന് ആളുകള്‍ ചോദിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നതില്‍ ഞങ്ങള്‍ എന്ത് പറയാണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

പീഡനത്തിലൂടെ കടന്നുപോയ ആ പെണ്‍കുട്ടി കടന്നുപോയ ഭീതിജനകമായ അവസ്ഥയെ കുറിച്ച്‌ ആലോചിക്കണോ ?, ഞങ്ങള്‍ കരയുകയും ഞങ്ങളുടെ പെണ്‍ സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തുകൊണ്ടിരിയ്ക്കണോ? അതുമല്ല..നമ്മള്‍ വൈകാരികമായി ഭയപ്പെടണോ? ഞങ്ങള്‍ സുരക്ഷിതരല്ലെന്നും ഭയപ്പെടുകയും വേണോ ?, ഓരോ തവണയും വ്യത്യസ്ത ഹാഷ്ടാഗുകള്‍ ടൈപ്പുചെയ്യുമ്പോള്‍ ഞങ്ങള്‍ നിര്‍ത്തി സ്‌ക്രീനില്‍ ഉറ്റുനോക്കിപ്പോകുകയാണ്. എന്നാണ് താരം കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button