EntertainmentKerala
റോഷൻ മാത്യു മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു, ജനപ്രിയ ചിത്രമായി മൂത്തോൻ
കൊച്ചി:അനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ‘മൂത്തോന്‍’ . ഇപ്പോളിതാ സിനിമയെ തേടി വീണ്ടും ഒരു അംഗീകാരം കൂടി. ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ- ജര്‍മ്മന്‍ ഫിലിം വീക്കില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രമായി മൂത്തോന്‍. കൂടാതെ റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചിരിക്കുകയാണ്.
നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അമീര്‍ എന്ന കഥാപാത്രമാണ് റോഷന്‍ അവതരിപ്പിച്ചത്. നേരത്തെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച സിനിമയായും ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളിയെ മികച്ച നടനായും സഞ്ജന ദീപുവിനെ ബാലതാരമായും തിരഞ്ഞെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News