Entertainment

തന്നെ പീഡിപ്പിച്ചവരുടെ നീണ്ട ലിസ്റ്റ് പുറത്ത് വിട്ട് നടി രേവതി സമ്പത്ത്; ലിസ്റ്റില്‍ സിനിമ താരങ്ങള്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ

തന്റെ ജീവിതത്തില്‍ തന്നെ പലതരത്തില്‍ പീഡനത്തിരയാക്കിയവരുടെ പേരുകള്‍ പുറത്തു വിട്ട് നടി രേവതി സമ്പത്ത്. ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

14 പേരുകള്‍ ആണ് ഇതില്‍ ഉള്ളത്. പല മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ പേരുകളും ആ കൂട്ടത്തില്‍ ഉണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവിടുമെന്നും രേവതി സമ്പത്ത് പറയുന്നു.

രേവതി സമ്പത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്‌ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!

1. രാജേഷ് ടച്ച്റിവര്‍(സംവിധായകന്‍)
2. സിദ്ദിഖ്(നടന്‍)
3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫര്‍)
4. ഷിജു എ.ആര്‍(നടന്‍)
5. അഭില്‍ ദേവ്(കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)
6. അജയ് പ്രഭാകര്‍(ഡോക്ടര്‍)
7. എം.എസ്സ്.പാദുഷ്(അബ്യൂസര്‍)
8.സൗരഭ് കൃഷ്ണന്‍(സൈബര്‍ ബുള്ളി)
9.നന്തു അശോകന്‍(അബ്യൂസര്‍,DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)

10.മാക്ക്സ് വെല്‍ ജോസ്(ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടര്‍)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്ട് (കാസ്റ്റിംഗ് ഡയറക്ടര്‍)
13.സരുണ്‍ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button