KeralaNews

പാതയോരങ്ങളിലെ കൊടിമരങ്ങള്‍ 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളില്‍ പുതിയ കൊടിമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം.

കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമര്‍ശിച്ചു. ഇത് മാറ്റാന്‍ എത്ര സമയം വേണം? അടി പേടിച്ച് ഇത് മാറ്റാന്‍ ആര്‍ക്കും ധൈര്യമില്ല. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആര്‍ക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. ഏകദേശ കണക്കില്‍ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നുള്ളത് ഗൗരവതരമാണെന്നും കോടതി കുറ്റപ്പെടുത്തി.

അനധികൃത കൊടിമര വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ പത്തു ദിവസം കൂടി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ അവ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button