അമ്മയേയും സഹോദരിയേയും സഹോദര ഭാര്യയേയും നിരന്തരം ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ഒടുവില്‍ സംഭവിച്ചത്
ഇന്‍ഡോര്‍: അമ്മയെയും സഹോദരിയെയും സഹോദരന്റെ ഭാര്യയെയും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവിനെ സഹികെട്ട കുടുംബാംഗങ്ങള്‍ ഒടുവില്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയിലാണ് മനുഷ്യ മനസാക്ഷിയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. മദ്യപാനിയായ യുവാവ് മദ്യ ലഹരിയിലെത്തി അമ്മയെയും സഹോദരിയെയും സഹോദരന്റെ ഭാര്യയെയും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകമായിരിന്നു. സംഭവത്തില്‍ യുവാവിന്റെ കുടുംബാംഗങ്ങളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 24കാരനായ യുവാവിന്റെ മൃതദേഹം നവംബര്‍ 12ന് ഗോപാല്‍ദാസ് മേഖലയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്. യുവാവിനെ ശ്വാസംമുട്ടിച്ചി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മൃതദേഹം കണ്ടെത്തിയതിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യപാനിയായ ഇയാള്‍ മൂലം കുടുംബത്തിന് വലിയ പ്രയാസം ഉണ്ടായിരുന്നെന്ന് വ്യക്തമായത്. തുടര്‍ന്നാണ് കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്യുന്നത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തെത്തുന്നത്. നവംബര്‍ 11ന് മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഇളയ സഹോദരന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മരിച്ച യുവാവിന്റെ പിതാവ് പറയുന്നു. ‘അമ്മയേയും, സഹോദരിയേയും സഹോദരന്റെ ഭാര്യയേയും അവന്‍ നിരന്തരം ബലാത്സംഗം ചെയ്തിരുന്നു. എന്നാല്‍ അന്ന് അവനെ ഞങ്ങള്‍ കൊന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോപാല്‍ദാസ് മേഖലയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു, പിതാവ് പറയുന്നു’. യുവാവിന്റെ പിതാവ്, അമ്മ, ഇളയ സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ നാല് പേരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.