#MALAPPURAMMASSSUICIDE അമ്മയും 3 മക്കളും കൂട്ട ആത്മഹത്യ ചെയ്തതിന് പിന്നാലെ രഹ്നയുടെ ഭര്‍ത്താവും തൂങ്ങിമരിച്ചു,മരണം കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ

മലപ്പുറം: പോത്തുകല്ലില്‍ മക്കളുമായി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.രഹ്നയുടെ ഭര്‍ത്താവ് വിനേഷിനെ(36)ബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രഹനയെയും കുഞ്ഞുങ്ങളെയും ശനിയാഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ വിനേഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.വിനേഷിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തില്‍ നിരന്തരമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും രഹ്നയുടെ പിതാവ് രാജന്‍ ആരോപിച്ചിരുന്നു.

രഹ്നയുടെ മരണത്തേക്കുറിച്ച് വീട്ടില്‍ വിവരമറിയിച്ചതും വിനേഷാണെന്ന് രാജന്‍ വ്യക്തമാക്കിയിരുന്നു.രഹ്ന(34) മക്കളായ ആദിത്യന്‍(13)അര്‍ജുന്‍(1)അനന്തു(7)എന്നിവരെയാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News