24 C
Kottayam
Thursday, June 4, 2026

എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമയിലേക്ക് വന്നോളും വെറുതെ നമ്മളെയിട്ട് ബുദ്ധിമുട്ടിക്കാന്‍: റഹ്മാന്‍

Must read

മലയാള സിനിമയില്‍ എണ്‍പതുകളില്‍ തിളങ്ങി നിന്ന യുവനടന്‍ ആയിരിന്നു റഹ്മാന്‍. തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത റഹ്മാന്‍ പിന്നീട് ശ്കതമായ തിരിച്ചുവരവാണ് നടത്തിയത്. വ്യത്യസ്ത വേഷങ്ങളിലൂടെ ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറുകയും ചെയ്തു.

ഇപ്പോള്‍ തമിഴ് സിനിമയില്‍ ആണ് റഹ്മാന്‍ കൂടുതലായി അഭിനയിക്കുന്നത്. കാര്‍ത്തിക് നരെയ്ന്‍ സംവിധാനം ചെയ്ത ധ്രുവങ്ങള്‍ പതിനാറു എന്ന ചിത്രത്തിന്റെ വിജയം റഹ്മാന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറാനാണ് സാധ്യത. ഇപ്പോള്‍ മണി രത്നം ഒരുക്കുന്ന പൊന്നിയില്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആണ് റഹ്മാന്‍ അഭിനയിക്കുന്നത്.

ഈ ചിത്രത്തിന് വേണ്ടി ഗംഭീര മേക് ഓവറില്‍ ആണ് റഹ്മാന്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനു വേണ്ടി ജിമ്മില്‍ കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ റഹ്മാന്‍ തന്നെ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ജിം വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കു വെച്ച് കൊണ്ട് റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച രസകരമായ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്.

റഹ്മാന്‍ കുറിച്ച വാക്കുകള്‍ ഇപ്രകാരം, എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി. ഈ വാക്കുകള്‍ക്കൊപ്പം ആണ് തന്റെ പുതിയ ജിം വര്‍ക്ക് ഔട്ട് ചിത്രം റഹ്മാന്‍ പങ്കു വെച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങള്‍ ആയി ഒരുക്കുന്ന വമ്പന്‍ താര നിര അണിനിരക്കുന്ന ചിത്രമാണ് മണി രത്നത്തിന്റെ പൊന്നിയില്‍ സെല്‍വന്‍.

- Advertisement -

 

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week