EntertainmentNewsRECENT POSTS
വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഷെയ്ന്‍ നിഗം ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി
കൊച്ചി: വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ മുടങ്ങിക്കിടന്ന ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയിന്‍ നിഗം പൂര്‍ത്തിയാക്കി. ഏഴു ദിവസംകൊണ്ടാണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.
സിനിമാ നിര്‍മാതാക്കളും ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതിരിക്കുകയും രണ്ടു സിനിമയുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് ഷെയ്‌നിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News