26.2 C
Kottayam
Friday, June 5, 2026

റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ ; വില 9,999 രൂപ

Must read

മുംബൈ:ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍ പുറത്തിറക്കി. 9,999 രൂപയാണ് വില. ‘പ്രൈം ടൈം ഓള്‍റൌണ്ടര്‍’ എന്ന ടാഗ് ലൈനിലാണ് ഷവോമി ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡിലന് 11,999 രൂപയാണ് വില.

സ്പേസ് ബ്ലൂ, മിന്റ് ഗ്രീന്‍, സണ്‍റൈസ് ഫ്‌ലെയര്‍, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാകും. റെഡ്മി 9 പ്രൈം ഓഗസ്റ്റ് 6 മുതല്‍ വില്‍പ്പനയ്ക്കെത്തും. ആമസോണ്‍ പ്രൈം സെയിലിലൂടെ ആദ്യ വില്‍പ്പന നടത്തുന്ന ഡിവൈസ് പിന്നീട് മാത്രമേ എംഐ.കോം, എംഐ ഹോം, എംഐ സ്റ്റുഡിയോ എന്നിവയിലൂടെ ലഭ്യമാവുകയുള്ളു.

6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 394 പിപി പിക്സല്‍ ഡെന്‍സിറ്റി, 400 നിറ്റ്‌സ് ബ്രൈറ്റ്‌നസ് എന്നിവയാണ് ഷവോമി റെഡ്മി 9 പ്രൈം സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലെ സവിശേഷതകള്‍. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഔറ 360 ഡിസൈനിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, റിപ്പിള്‍ ടെക്‌സ്ചര്‍, 3 ഡി യൂണിബോഡി ഡിസൈന്‍ എന്നിവയും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

മാലി-ജി 52 ജിപിയു ഉള്ള ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 4 ജിബി വരെ റാമും 64 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഡിവൈസിലുള്ളത്. പ്രത്യേകം മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്ബനി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week