തിരുവനന്തപുരം: കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യന്തം വേദനാജനകവും ഞെട്ടിക്കുന്നതുമായ സംഭവമാണിത്. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവര്‍ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News