26.3 C
Kottayam
Sunday, May 5, 2024

വടകരയില്‍ പെട്രോള്‍ മഴ! അമ്പരന്ന് നാട്ടുകാര്‍

Must read

കോഴിക്കോട്: വടകരയില്‍ ചുവന്ന മഴ പെയ്തത് നാട്ടുകാര്‍ക്കിടയില്‍ അമ്പരപ്പിനിടയാക്കി. കൂരിയാടിയില്‍ 200 മീറ്റര്‍ പരിധിയിലാണ് ചുവന്ന മഴ പെയ്തത്. രാസപദാര്‍ത്ഥം കലര്‍ന്നതാണോ എന്ന് സംശയുമുണ്ട്. സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടന്ന് നിറം മാറുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം പെട്രോളിന്റെ കളറില്‍ മഴ പെയ്തതോടെ പെയ്യുന്നത് പെട്രോള്‍ ആണെന്ന് കരുതി നിരവധി വീട്ടുകാര്‍ ഇത് ശേഖരിച്ചുവെക്കുകയും ചെയ്തു. മഴവെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നതാകാം ചുവപ്പ് നിറത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തീരദേശമേഖലയില്‍ 200 മീറ്റര്‍ പരിധിയിലാണ് ചുവന്ന മഴ പെയ്തത്. പെട്രോളിന്റെ കളറിലാണ് മഴ പെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെയും ഇവിടെ ഇത്തരത്തില്‍ ചുവന്ന മഴ പെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week